Wednesday, 20 March 2013

മോഹന്‍ലാലിനോട് ഏറ്റുമുട്ടാന്‍ ത്രീ ഡോട്ട്സ്!


മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് റെഡ് വൈന്‍. മോഹന്‍ലാല്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനായി അഭിനയിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയും ഫഹദും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സലാം ബാപ്പുവാണ് ചിത്രം ഒരുക്കുന്നത്. ചിത്രം 21നാണ് പ്രദര്‍ശനത്തിന് എത്തുക. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഈ ചിത്രത്തോട് ഏറ്റുമുട്ടാന്‍ ഒരുങ്ങുകയാണ് മറ്റൊരു മൂവര്‍സംഘം.

ബിജു മേനോനും കുഞ്ചാക്കോ ബോബനും പ്രതാപ് പോത്തനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രീ ഡോട്സ് ആണ് 21ന് പ്രദര്‍ശനത്തിന് എത്തുന്ന മറ്റൊരു ചിത്രം. ഓര്‍ഡിനറിക്ക് ശേഷം സുഗീത് ഒരുക്കുന്ന ത്രീ ഡോട്സും പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. നരേനും ചിത്രത്തിലുണ്ട്.
LIKE US
https://www.facebook.com/pages/Britemovieswebscom/520342457996155

No comments:

Post a Comment